Home-bannerKeralaNewsTrending
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസറുദ്ദീന്റെ കട കോര്‍പറേഷന്‍ പൂട്ടിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്‌നകോര്‍പറേഷന്‍ അടച്ചുപൂട്ടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് കട അടച്ചുപൂട്ടുകയായിരിന്നു. ലൈസന്‍സ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതേതുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ നടപടിക്കു മുതിരുകയായിരുന്നു. അതേസമയം, ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് കട പൂട്ടിയതെന്ന് നസറുദ്ദീന്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News