Home-bannerKeralaNewsRECENT POSTS
ഷോളയാര്‍ ഡാം തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: തമിഴ് നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച തമിഴ്നാട്ടില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഡാം തുറക്കുകയാണെങ്കില്‍ വെള്ളം പറമ്പിക്കുളത്തേക്കും തുടര്‍ന്ന് കേരളത്തിലെ പെരിങ്ങല്‍കുത്തിലേക്കും വരും. ഇതുമൂലം ചാലക്കുടി പുഴയില്‍ വെള്ളം കയറാനുള്ള സാധ്യതയണ്ട് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News