23.6 C
Kottayam
Monday, September 23, 2024

Gold price today സ്വര്‍ണവിലയില്‍ ഞെട്ടിയ്ക്കുന്ന കുതിപ്പ്;ഇന്നത്തെ നിരക്കിങ്ങനെ

Must read

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. അന്താരാഷ്ട്ര വിപണിയില്‍ വലിയ കുതിപ്പ് നടത്തിയതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില ഉയരും. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിട്ടും വില ഇത്രയും ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. അന്തര്‍ദേശീയ ഘടകങ്ങളാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചിരുന്നു. ഇതോടെ പവന്‍മേല്‍ 4000 ത്തോളം രൂപയുടെ കുറവുണ്ടായി. ഉപഭോക്താക്കല്‍ക്കും സ്വര്‍ണവിപണിക്കും വലിയ ആശ്വാസമായ നടപടിയായിരുന്നു ഇത്. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ സാമ്പത്തിക രംഗത്ത് വലിയ ആശങ്ക ഉടലെടുത്തതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം…

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 52520 രൂപയാണ്. 760 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6565 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് ഗ്രാമിന് 5425 രൂപയിലെത്തി. വെള്ളിയുടെ വിലയിലും കേരളത്തില്‍ ഇന്ന് വര്‍ധനവാണ് കാണിക്കുന്നത്. ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 88 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2464 ഡോളറാണ് പുതിയ വില.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഒരു കാരണം. മറ്റൊന്ന് പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന യുദ്ധ ഭീതിയാണ്. എണ്ണ സമ്പത്തിന്റെ വലിയൊരു ഭാഗമുള്ളത് പശ്ചിമേഷ്യയിലാണ്. യുദ്ധം വ്യാപിച്ചാല്‍ കടല്‍ വ്യാപാര കടത്ത് പ്രതിസന്ധിയിലാകും. ഇത് ലോകത്തെ മൊത്തം ചരക്കുനീക്കത്തെ ബാധിക്കും.

ഡോളര്‍ സൂചിക ഇടിയുന്നത് തുടരുകയാണ്. 103.12 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ കരുത്ത് കുറയുന്നതോടെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഈ സാഹചര്യമാണ് നിലവിലുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞുവീഴുകയാണ്. 83.96 എന്ന നിരക്കിലാണ് രൂപ. കൈവശമുള്ള ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുകയാണ് ആര്‍ബിഐ.

ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് വിപണിയിലെ വലിയ തോതില്‍ ആശങ്കയിലാക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 81.78 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ, മര്‍ബണ്‍ ക്രൂഡുകള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇറാനും സഖ്യകക്ഷികളും അമേരിക്കയും ഇസ്രായേലും ചേരിതിരിഞ്ഞ് വാക് പോര് നടത്തുന്നതാണ് പശ്ചിമേഷ്യയിലെ കാഴ്ച. ഇത് യുദ്ധത്തിലേക്ക് എത്തുമെന്ന ആശങ്ക കനത്തിട്ടുണ്ട്.

ഡോളറിന്റെ ഇടിവ്, രൂപയുടെ തകര്‍ച്ച, അന്തര്‍ദേശീയ വിപണിയിലെ വില കയറ്റം, അമേരിക്കയിലെ പലിശ കുറയ്ക്കല്‍ ആശങ്ക, എണ്ണ വിലയിലെ മുന്നേറ്റം, പശ്ചിമേഷ്യയിലെ യുദ്ധഭീതി, ചൈനയില്‍ നിന്നുള്ള ആവശ്യത്തില്‍ വരുന്ന ഏറ്റക്കുറച്ചില്‍ എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ 1720 രൂപയുടെ ഉയര്‍ച്ചയാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week