ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് ശോഭനയ്ക്ക് തിരികെ ലഭിച്ചു; രാഗിണിയുടെ മകള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് മടങ്ങി വരവ് അറിയിച്ച് താരം
നടി ശോഭനയുടെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരികെ ലഭിച്ചു. കഴിഞ്ഞ ദിവസം രാഗിണിയുടെ മകള്‍ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഗിണി ശോഭനയുടെ അടുത്ത ബന്ധുവാണ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് കൂടെ നിന്ന എല്ലാവര്‍ക്കും ശോഭന നന്ദി അറിയിച്ചു.
‘ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ കൂടെ ഉണ്ടായിരുന്ന എല്ലാ ഫോളോവേഴ്സിനും നന്ദി. വീണ്ടും നിങ്ങളിലേക്ക് വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്റെ കസിന്‍ രാഗിണി ആന്റിയുടെ മകള്‍ മഹായ്ക്കൊപ്പമുള്ള ചിത്രമാണിത്’. ചിത്രത്തോടൊപ്പം ശോഭന കുറിച്ചു. കുറച്ചു ദിവസം മുമ്പാണ് താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ശോഭനയുമായി ബന്ധമില്ലാത്ത് പോസ്റ്റുകള്‍ അക്കൗണ്ടില്‍ ഹാക്കര്‍ പോസ്റ്റ് ചെയ്തു. അതെല്ലാം അക്കൗണ്ടില്‍ നിന്ന് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേത് ആയി പുറത്തിരറങ്ങിയ അവസാന ചിത്രം. ചിത്രം വന്‍ വിജയമായിരുന്നു. സുരേഷ് ഗോപി, ഉര്‍വശി, ദുല്‍ക്കര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ശോഭനക്ക് ഒപ്പം സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നൃത്ത വേദിയിലും ശോഭന സജീവമാണ്.