KeralaNewsRECENT POSTS
മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വേളിയില്‍ മത്സ്യബന്ധനത്തിന് പോല വള്ളത്തില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അലോഷ്യസ്, ജെറി എന്നീ മത്സ്യത്തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വേളിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വള്ളം ഭാഗികമായി തകര്‍ന്നു. എങ്ങനെയാണ് കപ്പല്‍ വള്ളത്തില്‍ ഇടിച്ചതെന്നോ ഏത് കപ്പലാണ് ഇടിച്ചതെന്നോ ഉള്‍പ്പെടയുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News