24.1 C
Kottayam
Friday, September 20, 2024

'എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാനാവില്ല, റിലേഷനും കൊള്ളില്ല'; ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ ടോം

Must read

കൊച്ചി: മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ വേർപിരിഞ്ഞ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു ഇത്. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണമെന്ന് ആ​​ഗ്രഹിച്ചിട്ടില്ലെന്നും അത് സംഭവിച്ച് പോകുന്നതാണെന്നും നടൻ പറയുന്നു. 

“അതേ ഞാൻ വീണ്ടും സിം​ഗിൾ ആണ്. എന്റെ ലൈഫിൽ ഒരു പെണ്ണും വേണമെന്ന് ഞാൻ ആ​ഗ്രഹിച്ചിട്ടേ ഇല്ല. അതെന്നെ കൊണ്ട് സാധിക്കുന്ന കാര്യവുമല്ല. പ്രണത്തോടും താല്പര്യം ഇല്ല. പക്ഷേ അതിലേക്ക് വീണ്ടും വീണ്ടും ചെന്ന് പെടുന്നതാണ്. അതൊരു മാനസിക ബലഹീനതയാകാം.

എന്നെ കൊണ്ട് ഒരു റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. എനിക്കും ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയ്ക്കും അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. എന്റെ കൂടെ തന്നെ നിൽക്കണം എന്ന് പറഞ്ഞ് അയാളെ പിടിച്ചു നിർത്താനാകില്ല”, എന്ന് ഷൈൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

“റൊമാന്റിക് ആകുന്നതോടൊപ്പം ടോക്സിക്കും ആകാറുണ്ടായിരുന്നു. ഭയങ്കര ടോക്സിക് ആയത് കൊണ്ടാണ് ഭയങ്കര റൊമാന്റിക് ആകാനും സാധിക്കുന്നത്. പക്ഷേ അതെപ്പോഴും നമുക്ക് നിലനിർത്താൻ സാധിക്കില്ല. എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളിലൂടെയും അവസ്ഥയിലൂടെയും കടന്നു പോയി.

ഇല്ലാത്ത കാര്യങ്ങളെ ഉണ്ടാക്കാൻ എന്റെ മൈന്റിന് പെട്ടെന്ന് സാധിക്കുന്നുണ്ട്. ഒരു നടന് അത് നല്ലതാണ്. പക്ഷേ ഒരു പാർട്ണറിന് അത് ചേരില്ല. ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ടുകഴിഞ്ഞാൽ അതിനെ ഒഴിവാക്കണം. ആദ്യം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും.

പിന്നീട് ആ വ്യക്തിക്ക് പൂർണമായ സ്വാതന്ത്ര്യം അനുഭവിക്കാനാകും. ചിറകടിച്ച് വാനങ്ങളിലേക്ക് ഉയർന്ന് പറക്കാനും സാധിക്കും. ഒരിക്കലും റിലേഷന് കൊള്ളാത്തവനാണ് ‍ഞാൻ. വീട്ടിൽ കൊണ്ടുപോകാൻ പറ്റാത്തവനാണ്. എന്നിൽ സെന്റിമെന്റിന് സ്ഥാനമില്ല”, എന്നും നടൻ കൂട്ടിച്ചേർത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week