സുല്‍ത്താന്‍ ബത്തേരി:മകള്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോടും പരാതിയില്ലെന്ന് ഷഹല ഷെറിന്റെ മാതാപിതാക്കള്‍.കുരുന്ന് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യേണ്ടതില്ലെന്നും ഷഹലയുടെ അഛനും അമ്മയും എഴുതിനല്‍കി.സംഭവത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന കേസുകള്‍ ദുര്‍ബലമാകുമെന്നതിനാല്‍ രണ്ടുവട്ടം പോലീസ് ഈയാവശ്യമുന്നയിച്ച് മാതാപിതാക്കളെ സമീപിച്ചു.എന്നാല്‍ മകളുടെ പേരില്‍ മറ്റാരു ബലിയാടാവേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആ മാതാപിതാക്കള്‍.
304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. രണ്ട് ആശുപത്രികളിലെയും ചികിത്സാരേഖകളും പൊലീസ് പിടിച്ചെടുത്തു.എന്നാല്‍ പോസ്‌ററ്‌മോര്‍ട്ടം രേഖകളില്ലാത്തതിനാല്‍ ചികിത്സാ വീഴ്ച പൂര്‍ണമായി തെളിയിക്കാനാവില്ല.
മരണകാരണം തെളിയിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാണെന്നാണ് പോലീസ് നിലപാട്. അഭിഭാഷകര്‍ കൂടിയായ മാതാപിതാക്കള്‍ക്ക് ഇതറിയാമെങ്കിലും വിസമ്മതം പ്രകടിപ്പിയ്ക്കുന്ന സാഹചര്യത്തില്‍ പോലീസിന് ഒന്നും ചെയ്യാനാവില്ല.ഷഹലയുടെ മരണത്തിന്റെ പേരില്‍ രാഷ്ട്രീയ വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നും വേണ്ടെന്ന നിലപാടാണ് മാതാപിതാക്കള്‍ തുടക്കംമുതല്‍ സ്വീകരിച്ചത്.ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതെന്ന കാര്യത്തില്‍ മാത്രം അവര്‍ ഉറച്ചുനില്‍ക്കുന്നു.