‘അതെ ഞാനൊരാളുമായി പ്രണയത്തിലാണ്’ പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം
കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ പ്രണയനായകനായി ചേക്കേറിയ നടനാണ് ഷെയ്ന്‍ നിഗം. ഇപ്പോള്‍ താന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്.
‘ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്.’-ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ പ്രണയിനി ആരെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഷെയ്ന്‍ പറഞ്ഞതിങ്ങനെ.’കിസ്മത്തിലെ ഇര്‍ഫാനെ എനിക്കിഷഅടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയില്‍ ഇര്‍ഫാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സിനിമയില്‍ എനിക്കു നല്ലൊരു എക്‌സ്പീരിയന്‍സ് തന്ന കഥാപാത്രമാണത്.
കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി ‘പൊളിമാനാ’ണ്. വളരെ ഉത്സാഹഭരിതനായ, സദാ ഉഷാറായ ഒരാളാണ് ബോബി. സൈറ ബാനുവിലെ ജോഷ്വയും അതുപോലെ തന്നെ. ഇര്‍ഫാന്റെയും ബോബിയുടെയും ജോഷ്വയുടെയും മൂന്നിലൊന്നെടുത്ത് കൂട്ടിവെച്ചാല്‍ ഷെയ്‌നായി. എങ്ങനെ പ്രതികരിക്കുമെന്നു ആര്‍ക്കും പിടികിട്ടാത്ത ഒരാളായിരുന്നു ഇഷ്‌ക്കിലെ സച്ചി. സാമൂഹ്യപ്രധാന്യമുള്ള വിഷയം പ്രമേയമായതിനാല്‍ ഇഷ്‌ക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.