അച്ഛനോട് വിശദീകരണം തേടിയവര്‍ ഇന്ന് കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നു; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍
അമ്മ സിനിമ സംഘടന സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. പണ്ട് കമ്മ്യൂണിസ്റ്റാണെന്ന് തുറന്നു പറഞ്ഞ തന്റെ അച്ഛന്‍ തിലകനോട് വിശദീകരണം ആവശ്യപ്പെട്ടയാളാണ് കോണ്‍ഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്നാണ് ഇടവേള ബാബു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്ത് ഷമ്മി തിലകന്‍ പറഞ്ഞത്.
‘ഞാന്‍ കമ്മ്യൂണിസ്റ്റാണ് ! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ് ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കുഴപ്പം ? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!’ എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തത്.
ഹരിപ്പാട് വെച്ച് കഴിഞ്ഞ ദിവസം നടന്ന രമേശ്? ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ചടങ്ങില്‍ വെച്ചാണ് ഇടവേള ബാബു താന്‍ കോണ്‍ഗ്രസ്സിനൊപ്പമാണെന്നു പറഞ്ഞ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. നടന്‍ രമേശ് പിഷാരടിയും ഇടവേള ബാബുവിനൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.