മണിയന്‍ പിള്ള രാജുവുമായുള്ള പ്രണയത്തെ കുറിച്ച് നടി ഷക്കീലയ്ക്ക് പറയാനുള്ളത്
നിര്‍മ്മാതാവും നടനുമായ മണിയന്‍ പിള്ള രാജുവിനോട് നടി ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നു എന്ന തരത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണിയന്‍പിള്ള രാജുവിന് ഷക്കീല പ്രേമലേഖനം എഴുതിയെന്നും ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജു പണം നല്‍കി സഹായിച്ചിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഛോട്ട മുംബൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇതൊക്കെ നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഈ വാര്‍ത്തയെ കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഷക്കീല. ”ഇതിലൊന്നും സത്യമില്ല. എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖ ബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും. എന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല.
ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചിരുന്നു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവുമില്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അത് കൊണ്ട് മൗനം പാലിലിക്കുകയായിരിന്നുവെന്നും ഷക്കീല പറഞ്ഞു.