എസ്.എഫ്.എസില്‍ ലഹരിവിരുദ്ധ ദിനാചരണം
ഏറ്റുമാനൂര്‍: എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലെ നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ട്രാഡ പ്രോജ്ക്ട് ഡയറക്ടര്‍ കെ.വി.അജയകുമാര്‍ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ റാലിയില്‍ അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു.ഏറ്റുമാനൂര്‍ പട്ടണത്തിലെ വിവിധയിടങ്ങളില്‍ കുട്ടികള്‍ ലഘുലേഖ വിതരണവും റോഡ് ഷോയും നടത്തി.കവി ഇഞ്ചക്കാട്ട് ബാലചന്ദ്രന്‍ എസ്.എഫ്.എസിനായി തയ്യാറാക്കിയ കവിതയുടെ അവതരണവും തെരുവുനാടകവും ശ്രദ്ധേയമായി.ഏറ്റുമാനൂര്‍ സി.ഐ എ.ജെ.തോമസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കുള്‍ പ്രിന്‍സിപ്പല്‍ ഫാ.സോബി തോമസ്,വൈസ് പ്രിന്‍സിപ്പല്‍ ഫാ.മിജോ കുളംകുത്തിയില്‍.അഡ്മിനിസ്‌ട്രേട്ടര്‍ ഫാ.ജോര്‍ജ് വട്ടപ്പാറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.