ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പുറത്തുവിട്ടത്. ആദ്യ പത്ത് ലിസ്റ്റ് വായിച്ച് അമ്പരന്ന് ഇരിക്കുകയാണ് ചിലർ. മറ്റൊന്നുമല്ല കാരണം, പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച ‘സെക്സ് ഓൺ ബീച്ച്’ ആണ്. ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇതെങ്ങനെ എന്നാണ് പലരും നെറ്റി ചുളിക്കുന്നത്. ഗൂഗിളിന് തെറ്റിയിട്ടും ഇല്ല. കാഴ്ചയിൽ ഏറ്റവും വിസ്മയം ഉണർത്തുന്ന കോക്ടെയിലാണ് സെക്സ് ഓൺ ബീച്ച്.
കാഴ്ചയിൽ മാത്രമല്ല കേട്ടോ, രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ കോക്ടെയിൽ. 1987 ൽ ഫ്ലോറിഡയിലാണത്രേ ഈ കോക്ടെയിൽ ആദ്യമായി പരീക്ഷിച്ചത്. വോഡ്ക, പീച്ച് സ്നാപ്സ്, ഓറഞ്ച് ജ്യൂസ്, ക്രാൻബെറി ജ്യൂസ് എന്നീ ചേരുവകൾ ചേർത്താണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് മാങ്ങ അച്ചാറാണ്. മാങ്ങാക്കാലത്ത് പച്ചമാങ്ങളെല്ലാം എടുത്ത് വ്യത്യസ്ത രുചിയിലുള്ള അച്ചാറുകൾ നമ്മുടെ വീടുകളിലെല്ലാം മത്സരിച്ച് ഉണ്ടാക്കിക്കാണുമല്ലോ. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഭൂരിഭാഗം ഇടങ്ങളിലും മാങ്ങാ അച്ചാറിനോട് പ്രിയം ഏറെയാണെന്നാണ് ഗൂഗിൾ കണക്കുകൾ പറയുന്നത്. മൂന്നാമതായി കൂടൂതൽ ആളുകൾ തിരഞ്ഞത് പഞ്ചാമൃതമായി. ക്ഷേത്രങ്ങളിൽ പ്രസാദമായി പഞ്ചാമൃതം നൽകിവരാറുണ്ട്. ഉത്തരേന്ത്യയിലാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവ ചേർത്താണ് പഞ്ചാമൃതം ഉണ്ടാക്കി വരുന്നത്.
ഉപ്പലിട്ട കാബേജ് വിഭവമായ ഹകുസായ്, ധാന്യ പഞ്ചിരി,കരഞ്ചി, ഉഗാദി എന്നിവയും പട്ടികയിൽ ഇടംപിടിച്ചിരുന്നു. മറ്റൊരു ശ്രദ്ധേയമായൊരു വിഭവം തിരുവാതിരക്കളിയാണ്. അത് കേട്ട തിരുവാതിരക്കളി കഴിക്കുമോ എന്ന ചോദ്യമായി വരേണ്ട. തമിഴ്നാട്ടിൽ അവ കഴിക്കും. അമ്പരക്കേണ്ട,തിരുവാതിര ദൈവത്തെ ആരാധിക്കാൻ തയ്യാറാക്കുന്നതാണ് ഈ വിഭവം. അരി, ശർക്കര, ഏലക്കാ, പരിപ്പ് , തേങ്ങ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
മലയാളിയുുടെ പ്രിയ വിഭവമായ കൊഴുക്കട്ടയും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അരിപ്പൊടിയും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന കൊഴുക്കട്ട മലയാളിയുടെ പ്രിയ വിഭവമാണ്. മലബാർ പ്രദേശത്ത് ശർക്കര ഇടാതെ തന്നെ കൊഴുക്കട്ട തയ്യാറാക്കാറുണ്ട്. അരി കുഞ്ഞ് ഉരുളകളാക്കി ആവിയിൽ വേവിച്ച് തേങ്ങയും കറിവേപ്പിലയും വറ്റൽമുളകും വറുത്തിട്ട് ആണ് ആണ് ഇവ കഴിക്കുന്നത്.
ഗൂഗിൾ പറയുന്നത് ഏറ്റവും കൂടുതൽ തിരയപ്പെട്ട ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെന്നാണ്. ഇത് ഈ ഒരു വർഷത്തെ കണക്കല്ല. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി.
1998ലാണ് ഗൂഗിൾ നിലവിൽ വന്നത്. അതിനുശേഷം സച്ചിൻ തെണ്ടുൽക്കറെയും മഹേന്ദ്ര സിംഗ് ധോണിയെയും രോഹിത് ശർമ്മയെയും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. എന്നാൽ അവരെല്ലാം വിരാട് കോഹ്‌ലിക്ക് പിന്നിലെ നിൽക്കുവെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഏറ്റവും അധികം ആളുകൾ തിരഞ്ഞ കായിക വിനോദം ഫുട്ബോളാണെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.