യുവതിയ്ക്ക് ലൈംഗിക പീഡനം,ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റില്‍
കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന എസ്‌ഐ പിടിയില്‍. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ കൊയിലാണ്ടി എആര്‍ ക്യാന്പിലെ എസ്‌ഐ ജി.എസ്. അനിലിനെയാണ് പയ്യോളി പോലീസ് അറസ്റ്റു ചെയ്തത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ബലാത്സംഗം, മര്‍ദ്ദനം, തട്ടിക്കൊണ്ട് പോകല്‍, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കൊയിലാണ്ടി ടൗണില്‍ കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് പയ്യോളി സ്റ്റേഷനില്‍ എസ്.ഐആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു. പീഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.