InternationalNews
കാനഡയിലെ കൊലപാതക പരമ്പര,ആക്രമികളിൽ ഒരാൾ മരിച്ചു, രണ്ടാമനായി തെരച്ചിൽ ഊർജിതം
കാനഡ : കാനഡിയിലെ സസ്കാച്വാൻ പ്രവിശ്യയിൽ പത്തു പേരെ കുത്തിക്കൊന്ന ആക്രമികളിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.അക്രമികളിൽ ഒരാളായ ഡാമിയൻ സാൻഡേഴ്സണെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ശരീരത്തിൽ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.രണ്ടാമനായ മൈൽസ് സാൻഡേഴ്സണ് വേണ്ടി കനേഡിയൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് കാനഡയിൽ ആക്രമണ പരമ്പര ഉണ്ടായത്. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക് ഏറ്റും . മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News