ജയ്പൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുമ്പോള്‍ സെല്‍ഫിയും വീഡിയോയും പകര്‍ത്തുന്നതു നിരോധിച്ച് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലാ ഭരണകൂടം. സാമൂഹ്യ അകലം കൃത്യമായി പാലിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
<p>റേഷന്‍ കിറ്റും മറ്റ് ഭക്ഷണ സാധങ്ങളും വിതരണം ചെയ്യുമ്പോള്‍ സെല്‍ഫിയും വീഡിയോയും പകര്‍ത്തരുത് എന്ന് സന്നദ്ധ പ്രവര്‍ത്തകരോടും മറ്റും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുമ്‌ബോള്‍ സെല്‍ഫി എടുക്കാനായി ആളുകള്‍ കൂട്ടംകൂടുന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊതു ഉത്തരവ് ലംഘിക്കുന്നതിന് എതിരായ ഐപിസി സെക്ഷന്‍ 188 പ്രകാരം ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി.</p>
</p>ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സെല്‍ഫികളും വീഡിയോകളും പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് എതിരെ നേരത്തെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.</p>