CrimeEntertainmentNews

ലോക്ക് ഡൗണ്‍ തുടരുന്നതില്‍ ക്ഷമകെട്ടു,അകത്തായത് സീതാ കല്യാണത്തിലെ താരങ്ങളും അണിയറക്കാരും

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രഹസ്യമായി ഷൂട്ടിംഗ് നടത്തിയത് ഏഷ്യാനെറ്റ് ചാനലിലെ സീതാകല്യാണം എന്ന സീരിയലിന് വേണ്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ അനധികൃതമായി തിരുവനന്തപുരത്ത് ചിത്രീകരണം നടത്തുകയായിരുന്നു.

സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന 20 ഓളം താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് എന്നാണ് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുകയായിരുന്നു.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തി റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്യുകയും റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തില്‍ സീരിയല്‍, സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് എട്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് സിനിമ- സിരീയല്‍ എന്നിവയുടെ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗ്
നിരോധിച്ചിരുന്നു

ഏപ്രില്‍ 29നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്താനായി നിര്‍ദ്ദേശം കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരുന്നു ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നത്. കോവിഡ് കേസുകള്‍ കൂടിയതനുസരിച്ചാണ് അന്ന് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker