KeralaNews

‘സമാധാനപൂര്‍ണമായ ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു’; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അതിനായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പാക് പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ക്രിയാത്മകമായ ബന്ധങ്ങള്‍ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഷഹബാസ് ഷരീഫ് മോദിക്ക് കത്തയച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിലേക്ക് മിന്നലാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker