ന്യൂഡൽഹി: വസീറാബാദിൽ എടിഎമ്മിൽ നിന്ന് പണം കവർന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ചൊവ്വാഴ്ച്ചയാണ് ഐസിഐസിഐ ബാങ്ക് എടിഎമ്മിൽ കവർച്ച നടന്നത്. പണം നിറയ്ക്കാൻ എത്തിയവരെ വെടിവെച്ചാണ് കവർച്ച നടത്തിയത്.
ആക്രമണത്തിൽ ബാങ്ക് സംഘത്തോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. മോഷ്ടാക്കൾ ഏട്ട് ലക്ഷം രൂപയാണ് കവർന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. മുഖംമൂടി ധരിച്ചയാളാണ് ആക്രമണം നടത്തിയത്.
എടിഎമ്മിൽ പണം നിറച്ച ശേഷം ബാങ്ക് സംഘം പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. എടിഎമ്മിൽ നിറച്ചതിന് ശേഷം ബാക്കിയുണ്ടായിരുന്ന പണമാണ് കള്ളൻ കവർന്നത്. കള്ളന്റെ വെടിയേറ്റ സുരക്ഷാ ജീവനക്കാരൻ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News