News
ധാരാവിയില്‍ രണ്ടാമത്തെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു
മുംബൈ: ധാരാവി ചേരി പ്രദേശത്ത് രണ്ടാമത്തെ കൊവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആദ്യം കോവിഡ് സ്ഥിരീകരിച്ചയാള്‍ മരിച്ച് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
<p>ധാരാവി ബലിഗാനഗര്‍ എസ്ആര്‍എ മേഖലയില്‍ താമസിച്ചിരുന്ന 56 വയസുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. മുംബൈയിലെ സയണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു.</p>
<p>ഇദ്ദേഹത്തെിന്റെ കുടുംബത്തിലുള്ള എട്ട് പേരും നിരീക്ഷണത്തിലാണ്. ഇവര്‍ താമസിച്ചിരുന്ന വീടും പ്രദേശവും അധികൃതര്‍ അടച്ച് മുദ്രവച്ചു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News