അക്രി സാധനങ്ങൾ പെറുക്കാനെത്തി മോക്ഷണം, കൊച്ചിയിൽ നാലംഗ സംഘം അറസ്റ്റിൽ
കൊച്ചി : ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന പേരിലെത്തി മോഷണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ടു സ്ത്രീകള്‍ അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ദുരൈ, വിഷ്ണു, മല്ലിക എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന സത്രീകളില്‍ ഒരാള്‍ രക്ഷപ്പെട്ടു.
ആലിന്‍ ചുവട് ഭാഗത്തെ ഒരു വീടിന്റെ താഴത്തെ നിലയില്‍ രാവിലെ അപരിചിതര്‍ എത്തുന്നതും ചാക്കില്‍ സാധനങ്ങളുമായി മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ ഉടമക്ക് സിസിടിവിയില്‍ നിന്നും ലഭിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു. സംശയം തോന്നിയ ഉടമ പരിശോധന നടത്തിയപ്പോള്‍ സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തി. തുടര്‍ന്ന് ഉടമ അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ തെരച്ചില്‍ നടത്തുകയായിരുന്നു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ ചാക്കില്‍ കെട്ടി വണ്ടിയില്‍ കൊണ്ടു വരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. എസിയുടെ ഭാഗങ്ങളും, ചെമ്പു കമ്പികളും അലൂമിനിയം ഫാബ്രിക്കേഷന്‍ സാധനങ്ങളും വാട്ടര്‍ കണക്ഷന്‍ മീറ്ററുകളും ഇവരില്‍ നിന്നും കണ്ടെടുത്തു.