ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം: അന്വേഷണം വഴിത്തിരിവിൽ
ഹൈദരാബാദ്: ഹൈദരാബാദിലെ അമീര്‍പേട്ടില്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) മരണത്തിൽ ചില നിർണ്ണായക വിവരങ്ങൾ .തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷ് കുമാറിനെ സന്ദര്‍ശിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ പലതവണ ഫ്‌ലാറ്റില്‍ വന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കി.ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയിച്ചു.
സംസ്‌കാരം യുഎസിലുള്ള മകന്‍ എത്തിയശേഷം ചെന്നൈയില്‍ നടത്തും.സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സുരേഷിന്റെ ഫോണ്‍ സന്ദേശവിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടേണ്ടതുണ്ട്. ഐഎസ്‌ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ സുരേഷിനെ അമീര്‍പേട്ടിലെ ഫ്‌ലാറ്റില്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്