ഡൽഹി:ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളുകളിൽ എത്തി അധ്യാപകരിൽ നിന്ന് പഠനബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളിൽ എത്തുന്നതിനായി കൈയിൽ കരുതണം.
അൺലോക്ക് നാലിന്‍റെ ഭാഗമായി ഈ മാസം 21 മുതലാണ് ഇളവ്.രാജ്യത്ത് സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കുന്നു എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഒൻപത്, പന്ത്രണ്ടാം ക്ലാസുകളിൽ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അധ്യാപകരിൽ നിന്ന് മാർഗനിർദേശം തേടും.ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കി.
സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മാസ്ക്ക്, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം.
വിദ്യാർഥികൾക്കിടയിൽ ആറടി ദൂരം നിലനിർത്തുക, ശ്വസന മര്യാദകൾ പാലിക്കുക, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കുക എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഓൺലൈൻ, വിദൂര പഠനം തുടർന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാർഗനിർദ്ദേശങ്ങളിൽ പരാമർശിച്ചിരിക്കുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദേശം നൽകി. അതെസമയം ദില്ലിയില്‍ പരീക്ഷണ അടിസ്ഥാനത്തിൽ ബാറുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതൽ മദ്യം വിളമ്പാം.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പത്തിമൂന്ന് ലക്ഷം കടന്നു. പ്രതിദിന വർധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ