NationalNews

2 ദിവസം കൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഇന്റ‍‌‌ർനെറ്റ് നിരോധനം തുടരും; മണിപ്പൂരിൽ കർശന നിയന്ത്രണങ്ങൾ

ഇംഫാൽ: സംഘർഷ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുന്നു. സംഘർഷ സാധ്യത കൂടിയ സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി.  ഇംഫാലിലാണ് സംഘർഷം വ്യാപിക്കുന്നത്.  അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരിൽ വിവിധയിടങ്ങൾ ഉണ്ടായ ആക്രമങ്ങളിൽ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജഭവന് സുരക്ഷ വർധിപ്പിച്ചു.

ചൈനയും പാകിസ്ഥാനുമാണ് അക്രമികള്‍ക്ക് ഇത്തരത്തില്‍ ആയുധവും പണവുമെത്തിക്കുന്നതെന്ന് മണിപ്പൂരിന് സുരക്ഷയൊരുക്കുന്ന അസം റൈഫിള്‍സിന്‍റെ മുന്‍ ഡിജി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം വന്‍ ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് മണിപ്പൂരില്‍ സേവനമനുഷ്ഠിച്ച ലഫ് ജനറല്‍ പിസി നായര്‍ വ്യക്തമാക്കി.

അതേസമയം മണിപ്പൂരിൽ രണ്ടാം ഘട്ടത്തിലും സമാധാനശ്രമങ്ങള്‍ ഫലം കാണുന്നില്ല. സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മുന്‍പ് നടത്തിയ നീക്കം പാളിയതെന്നും ലഫ് ജനറല്‍ പിസി നായര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെയും ഡിജിപിയേയും മാറ്റണമെന്നതടക്കം പ്രധാന ആവശ്യങ്ങളുമായി സമരം ചെയ്യുന്ന മെയ്തെയ് അനുകൂല വിദ്യാർത്ഥി സംഘടനയായ ഓള്‍ മണിപ്പൂര്‍ സ്റ്റുഡന്‍സ് യൂണിയന്‍ പ്രശ്ന പരിഹാരത്തിന് സമയപരിധി വച്ചു.

വൈകുന്നേരത്തോടെ പരിഹാരമാകുമെന്ന് ഗവര്‍ണ്ണറുടെ ഓഫീസ്  അറിയിച്ചതായി പ്രക്ഷോഭകാരികള്‍ പറഞ്ഞു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍  ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഇംഫാല്‍ ഈസ്റ്റ് വെസ്റ്റ് ജില്ലകളില്‍  പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker