FeaturedHome-bannerKeralaNews

കോവിഡ് 19: സംസ്ഥാനത്ത് ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല, പൊതുപരിപാടികൾ ഒഴിവാക്കും, സിനിമാ തീയറ്ററുകൾ അടച്ചിടും

കൊവിഡ് 19 മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാന വ്യാപകമായി  പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല.എട്ട് ഒൻപത് ക്ലാസുകളിൽ പരീക്ഷയുണ്ടാവും. രോഗലക്ഷണമുള്ളവരെ പരീക്ഷയെഴുതാൻ അനുവദിയ്ക്കില്ല. അങ്കണവാടിക്കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിച്ചു കാെടുക്കും.
കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. 

പൊതുപരിപാടികൾ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. മതമേലധ്യക്ഷൻമാരും ജനപ്രതിനിധികളും അടക്കമുള്ളവരുമായി ഇക്കാര്യത്തിൽ വിശദമായ ചര്‍ച്ചകൾ നടക്കും. നിരവധി ആളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങൾ ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. ശബരി മല ദർശനം ഒഴിവാക്കണം. 

വിവാഹ ചടങ്ങുകൾ പൂർണമായി ഒഴിവാക്കേണ്ടതില്ല എങ്കിലും ആളുകളുടെ പങ്കാളിത്തം കുറയ്ക്കണെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. രോഗബാധിതമായ സ്ഥലങ്ങളിൽ പോയി മടങ്ങിയെത്തിയിട്ടും ഇക്കാര്യം മറച്ചുവെയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker