KeralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ ഓരോ വര്‍ഷവും തട്ടിയെടുത്തത് കോടികള്‍

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ ക്രമക്കേടുകളുടെ രേഖ പുറത്ത്. കരാറുകാര്‍, ബിനാമികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓരോ വര്‍ഷവും തട്ടിയെടുത്തത് കോടികളാണെന്ന് കണ്ടെത്തല്‍. വഴിപാടുകള്‍, എസ്റ്റേറ്റ് ഡിവിഷന്‍, മരാമത്ത് പണികള്‍ എന്നിവയില്‍ വരെ കോടികളുടെ തട്ടിപ്പ് നടന്നു. മരാമത്ത് വകുപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ചെലവഴിച്ച 700 കോടിയുടെ ഓഡിറ്റ് 10 വര്‍ഷമായി നടത്തിയിട്ടില്ല. ഓഡിറ്റ് നടത്താത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ദേവസ്വം ബോര്‍ഡിന് കോടികള്‍ നല്‍കാനുള്ളവര്‍ എല്ലാ ആനുകൂല്യങ്ങളും വാങ്ങി വിരമിച്ചു. 5 വര്‍ഷത്തിനുള്ളില്‍ എസ്റ്റേറ്റ് ഡിവിഷനില്‍ മാത്രം ഉദ്യോഗസ്ഥര്‍ നല്‍കാനുള്ളത് 5 കോടി രൂപ.

അതേസമയം ചെയ്യാത്ത പണികളുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കത്ത് നല്‍കിയിരുന്നു. ചെയ്യാത്ത മരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്യാത്ത പണികളുടെ പേരില്‍ കോടികള്‍ എഴുതിയെടുത്തതായി കണ്ടെത്തല്‍. 11 ഉദ്യോസ്ഥര്‍ക്കെതിരെയാണ് സംസ്ഥാന വിജിലന്‍സിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കത്ത് നല്‍കിയത്.

പണിയാത്ത മതിലിനും കുളം നവീകരണത്തിനും ഉള്‍പ്പെടെ ബില്‍ എഴുതിയെടുത്തെന്ന് കണ്ടെത്തല്‍. തട്ടിപ്പ് മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് നടന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ബോര്‍ഡ് സെക്രട്ടറിയും പ്രസിഡന്റും കത്ത് നല്‍കി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും സംസ്ഥാന വിജിലന്‍സിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button