ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി വിവേചനപരമായി പെരുമാറുന്നുവെന്നും ജഡ്ജിയുടെ പ്രവര്‍ത്തനവും ചോദ്യം ചെയ്ത് സര്‍ക്കാര്‍ ആദ്യം ഹൈക്കടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ച് സമാന തിരിച്ചടി വാങ്ങിയത്.
സര്‍ക്കാരിന്റെ ആവശ്യങ്ങളെല്ലാം നിരസിച്ച സുപ്രീംകോടതി വിചാരണ കോടതിയോട് വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു. ജഡ്ജിക്കെതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. കേസിന്റെ വിചാരണ സര്‍ക്കാര്‍ തന്നെ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News