മുംബൈ: കൊവിഡ് വ്യാപനത്തിനിടെ എ.ടി.എം മെഷിനുകള്‍ക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ. ഇനി മുതല്‍ എ.ഡി.ഡബ്ല്യൂ എം (ഓട്ടമേറ്റഡ് ഡിപ്പോസിറ്റ് ആന്‍ഡ് വിത്‌ഡ്രോവല്‍ മെഷിന്‍) കളില്‍ നിന്നും പണം പിന്‍വലിക്കാം. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഇത്തരം മെഷീനുകളില്‍ പണം ഡിപ്പോസിറ്റ് ചെയ്യാന്‍ മാത്രമെ അനുവദിച്ചിരുന്നുള്ളു. ഇതാണ് പണം പിന്‍വലിക്കാവുന്ന സൗകര്യവുമാക്കിയിട്ടുള്ളത്.
10,000 രൂപയില്‍ കൂടുതലാണ് പിന്‍വലിക്കുന്നതെങ്കില്‍ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറില്‍ വരുന്ന ഒ.ടി.പി നമ്പറും മെഷീനില്‍ ടൈപ്പ് ചെയ്ത് നല്‍കണമെന്ന രീതിയും പ്രാബല്യത്തിലായി. സുരക്ഷ നടപടി എന്ന നിലയിലാണ് എസ്.ബി.ഐ ഇത് ചെയ്തിരിക്കുന്നത്.
രാജ്യത്ത് എസ്.ബി.ഐ ്ക്ക് ഏകദേശം 13,000 എഡിഡബ്ല്യു എമ്മുകളുണ്ടെന്നാണ് കണക്ക്. ഇതിലും കൂടി പണം പിന്‍വലിക്കാനുള്ള സംവിധാനം വരുന്നതോടെ എടിഎമ്മുകളിലെ തിരക്ക് കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന അതേ രീതിയില്‍ ഇവിടെയും ലഭ്യമാകും. കാര്‍ഡ് സൈ്വപ് ചെയ്ത് പിന്‍ നമ്പര്‍ നല്‍കുക. ആവശ്യത്തിന് പണം എത്രയെന്ന് വ്യക്തമാക്കുക. ഇതോടെ പണം നിങ്ങളുടെ കൈകളിലെത്തും.