ന്യൂഡല്‍ഹി: തട്ടിപ്പിനിരയാകാതിരിക്കാന്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയിരിക്കുന്നത്.
<p>എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്ബിഐ ട്വീറ്റ് ചെയ്തു.</p>
<p>https://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുക. അങ്ങനെ ചെയ്താല്‍ നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.</p>