റിയാദ്:സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടു മലയാളികളടക്കം ആറ് മരണം. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിൻറെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. മരണപ്പെട്ടവരിൽ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്.
ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടവര്.
ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. പമ്പിലെ ജീവനക്കാരാണ് ഇവര്‍. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.