Home-bannerNationalNews

മൃദു ഹിന്ദുത്വ നയം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും: ശരി തരൂര്‍

ഡൽഹി: മൃ​ദു ഹി​ന്ദു​ത്വ നയം തു​ട​ർ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് വ​ട്ട​പ്പൂ​ജ്യ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പു​തി​യ പു​സ്ത​ക​മാ​യ “​ദി ഹി​ന്ദു വേ: ​എ​ൻ ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ ടു ​ഹി​ന്ദു​യി​സം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണു ത​രൂ​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര്വം സം​ര​ക്ഷി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു ചു​മ​ത​ല​യു​ണ്ടെ​ന്നു പാ​ർ​ട്ടി അം​ഗ​മെ​ന്ന നി​ല​യി​ൽ ഞാ​ൻ ക​രു​തു​ന്നു. ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ബി​ജെ​പി​യു​ടെ ത​ര​ത്തി​ലു​ള്ള ഭൂ​രി​പ​ക്ഷ പ്രീ​ണ​ന​മ​ല്ല, അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് വ​ലി​യ പി​ഴ​വാ​ണ്. കോ​ക്ക് ലൈ​റ്റ് പോ​ലെ​യോ പെ​പ്സി സീ​റോ പോ​ലെ​യോ “​ഹി​ന്ദു​ത്വ ലൈ​റ്റ്’ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​ത്തി​ലേ അ​വ​സാ​നി​ക്കൂ- ത​രൂ​ർ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് ഫൂ​ട്ബോ​ൾ തെ​മ്മാ​ടി​ക്കൂ​ട്ട (ഹൂ​ളി​ഗ​ൻ) ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണു ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​ക​ളും ഹി​ന്ദു​വാ​യി​രി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി ഹി​ന്ദു​മ​ത​ത്തെ അ​തി​ന്‍റെ യ​ഥാ​ർ​ത്ഥ അ​ർ​ത്ഥ​ത്തി​ൽ അ​റി​ഞ്ഞ​വ​ര​ല്ലെ​ന്നും ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ഹൈ​ന്ദ​വ​ത​യു​ടെ ഒ​രു വ്യാ​ഖ്യാ​ന​വും അ​ക്ര​മ​ങ്ങ​ളെ​യോ, ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളോ​ടു വി​യോ​ജി​ക്കു​ന്ന​വ​രോ​ടു​ള്ള വി​വേ​ച​ന​മോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker