ടാപ്പില്‍ തൊടാതെ കൈകഴുകാന്‍ സഹായിക്കുന്ന ‘കേരള മോഡലി’ന് കൈയ്യടിച്ച് ശശി തരൂര്‍ എം.പി. കാല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന പെഡല്‍ ഉപയോഗിച്ചുള്ള കൈകഴുകല്‍ വിദ്യയുടെ ചിത്രങ്ങളും ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) കേരള സെക്രട്ടറി സുധീര്‍ മോഹനാണ് ഈ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍.
സുധീര്‍ മോഹന്റെ ചിത്രവും ശശി തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുധീറിനൊപ്പം ഇതില്‍ പങ്കാളികളായ എഐപിസി പ്രവര്‍ത്തകര്‍ സുനീതിന്റെയും എല്‍ദോയുടേയും പേരുകള്‍ എംപി പരാമര്‍ശിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം രമേശ് ചെന്നിത്തലയേയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.
കൊച്ചിയിലാണ് ഈ കൈകഴുകല്‍ വിദ്യ സ്ഥാപിച്ചിരിക്കുന്നത്. ‘ബ്രേക്ക് ദ ചെയിന്‍’ എന്ന സര്‍ക്കാരിന്റെ പ്രതിരോധ പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് സ്ഥാപിച്ചതെന്ന് എഐപിസി പറയുന്നു. എഐപിസിയും ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഫുട് പെഡല്‍ ചവിട്ടിയാല്‍ ടാപ്പിലൂടെ വെള്ളം വരും. കൈ കഴുകുന്നതിന് മുമ്ബും ശേഷവും ടാപ്പില്‍ സ്പര്‍ശിക്കുന്നില്ല എന്നത് ബ്രേക്ക് ദ ചെയിന്‍ വിജയിപ്പിക്കാന്‍ സഹായിക്കും എന്ന് എഐപിസി പറയുന്നു. ഹാന്‍ഡ്വാഷും സാനിറ്റൈസറും ഇതിന് സമീപത്ത് തന്നെ സൂക്ഷിച്ചിട്ടുണ്ട്.
എഐപിസി ചെയര്‍മാന്‍ കൂടിയായ ശശി തരൂരിന്റെ നിരവധി ഫോളോവേഴ്സ് ഈ വിദ്യയെ പ്രശംസിച്ച് കമന്റ് ചെയ്തു. എന്തായാലും പുതിയ വിദ്യ ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
Delighted that @AipcKerala Secretary @sudheerpmna created a hands-free sanitiser dispenser for passers-by in Kochi yesterday. With his @ProfCong colleagues Suneet &Eldho he devised a foot-operated dispenser. @chennithala #CleanHandsChallenge pic.twitter.com/HXF7T9dyph
— Shashi Tharoor (@ShashiTharoor) March 21, 2020