ശശി തരൂര്‍ എം.പിയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ഇത്തവണ വിവാദമായത് മോര്‍ഫ് ചെയ്ത ചിത്രം
തിരുവനന്തപുരം: ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മോര്‍ഫ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ വിവാദത്തിലേക്ക് തരൂരിനെ തള്ളിവിട്ടിരിക്കുന്നത്. ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ ഷേക്സ്പിയറിന്റെ ചിത്രത്തിലേക്ക് തന്റെ മുഖം മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് വിവാദമായിരിക്കുന്നത്.
കേരളം പ്രളയ കെടുതി നേരിടുമ്പോള്‍ ചിത്രം പങ്കുവെച്ചതാണ് വിമര്‍ശനത്തിന് കാരണം. മോര്‍ഫ് ചെയ്ത ചിത്രം തരൂരിന് ഒരാള്‍ വാട്സ് ആപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. ആ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
എന്നെ ഷേക്സിപിയറാക്കി മാറ്റാന്‍ ചിലര്‍ ചിന്തിച്ചതില്‍ അതിശയിച്ച് പോയി.ഇത് സൃഷ്ടിക്കാന്‍ ശരിക്കും ബുദ്ധിമുട്ട് നേരിട്ടുണ്ടാകും.അങ്ങനെ ചെയ്തവര്‍ക്ക് നന്ദി’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ശശി തരൂര്‍ എം.പി എന്നും സോഷ്യല്‍മീഡിയയിലെ പൊങ്കാലയ്ക്ക് ഇരയാകാറുണ്ട്. ഇംഗ്ലീഷ് വാക്ക് പ്രയോഗമാണ് ട്രോള്‍ ഗ്രൂപ്പുകള്‍ ഏറ്റെടുക്കാറ്.