Home-bannerNationalRECENT POSTS
സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച,ചോര്‍ന്നൊലിയ്ക്കുന്നത് 3000 കോടിയ്ക്കടുത്ത് ചിലവഴിച്ച പദ്ധതിയില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്.
നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബേട് ദ്വീപിലാണ് പ്രതിമ സ്ഥാപിച്ചിരിയ്ക്കുന്നതത്. നര്‍മ്മദാ നദിയുടെ വിദൂര ദൃശ്യങ്ങള്‍ പോലും കാണും തരത്തിലാണ് ഗാലറി നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഒരേ സമയം 200 പേര്‍ക്കാണ് ഗാലറിയില്‍ പ്രവേശനമുള്ളത്.പ്രധാനമന്ത്രി നേരിട്ട് മുന്‍കയ്യെടുത്ത് പണികഴിപ്പിച്ച പദ്ധതിയിലെ
ചോര്‍ച്ച കേന്ദ്ര സര്‍ക്കാരിനും നാണക്കേടാകുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News