ബസില്‍ വെച്ച് സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; മത്സരാത്ഥിയെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കി
ചെന്നൈ: കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ബസ്സില്‍ വച്ച് സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തലിനെ തുടര്‍ന്ന് മത്സരാര്‍ത്ഥി ശരവണനെ ബിഗ് ബോസ് പരിപാടിയില്‍ നിന്ന് പുറത്താക്കി. എലിമിനേഷന്‍ നടക്കുന്ന തിങ്കളാഴ്ച ബിഗ് ബോസിന്റെ കണ്‍ഫെഷന്‍ മുറിയില്‍ എത്തി ശരവണന്‍ ക്ഷമാപണം നടത്തിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുത്. ഇതൊരു മുന്നറിയിപ്പാണ്. മറ്റൊരാളും ആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ഞാന്‍ അത് പറഞ്ഞത്. അത്തരം തെറ്റുകള്‍ ചെയ്താല്‍ ശിക്ഷ ഉറപ്പാണ്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ശരവണന്‍ വ്യക്തമാക്കിയിരുന്നു. കമല്‍ഹാസന്‍ അവതാരകനായിട്ടുള്ള ബിഗ് ബോസ് തമിഴില്‍ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ശരവണന്റെ വിവാദ പ്രസ്ഥാവന വന്നിട്ടും കമലഹാസന്‍ ഒന്നും പ്രതികരിക്കാത്തതും വിമര്‍ശനം ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.