കണ്ണൂര്‍: നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് തയ്യില്‍ കടപ്പുറം സാക്ഷിയായത്.കാമുകനൊപ്പം ജീവിയ്ക്കാന്‍ സ്വന്തം ചോരയെ വക വരുത്തിയ ശരണ്യയെ കണ്ടതോടെ പിതാവ് വത്സരാജിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും വിട്ടു. ശരണ്യയെ അടിയ്ക്കാന്‍ ഓടിയടുത്ത ആ പിതാവ് പിന്നീട് കുഴഞ്ഞു വീണു.
മുഴുവന്‍ അമ്മമാര്‍ക്കും അപമാനമായി മാറിയ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് വത്സരാജ് പിന്നീട് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്ര സന്തോഷമാണ്.തനിയ്ക്ക് അത്രയധികം സ്‌നേഹമുണ്ടായിരുന്ന കുട്ടിയെ ആണ് മകള്‍ ഇല്ലാതാക്കിയത്.കുഞ്ഞിനെ കൊന്ന ശരണ്യയെ തങ്ങള്‍ക്ക് ഇനി വേണ്ട,അങ്ങിനെയാരു മകളില്ലെന്ന് കരുതാനാണ് ഇനി തങ്ങള്‍ക്കിഷ്ടം.ഇനിയൊരാള്‍ക്കും ഈ ഗതി വരരുതെന്നാണ് പ്രര്‍ത്ഥനയെന്നും മത്സ്യത്തൊഴിലാളിയായ വത്സരാജ് നിറകണ്ണുകളോടെ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News