കോട്ടയം പീഡനങ്ങളിലും മറ്റും അകപ്പെട്ടിരുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും അഭയകേന്ദ്രമായിരുന്നു മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്. വളരെ ലളിതമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ത്വനം പിന്നീട് വിപുലമായ സൗകര്യങ്ങളോടെ ഉയരുകയായിരുന്നു.
എന്നാല്‍ സ്ത്രീകളുടെ അഭയകേന്ദ്രമായി മാറേണ്ട സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിയ്ക്കുന്നത്.ഇടുക്കി സ്വദേശിനിയായ അന്തേവാസിയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.പോലീസിനൊപ്പം മുഖ്യമന്ത്രിയ്ക്കും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ട്.ജൂണ്‍ 23 ന് മുഖ്യമന്ത്രിയ്ക്ക് നല്‍കി പരാതിയില്‍ ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിയ്ക്കുന്നത്.
12 വര്‍ഷമായി സാന്ത്വനത്തില്‍ താമസിച്ചു വരുന്ന പെണ്‍കുട്ടി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പീഡനങ്ങള്‍ അനുഭവിയ്ക്കുന്നു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.സാന്ത്വനം ഡയറക്ടറായ വനിതയെ അമ്മ എന്നാണ് സംബോധന ചെയ്തിരുന്നത്. ഭര്‍ത്താവിനെ പപ്പയെന്നും. ഇദ്ദേഹം സാന്ത്വനം ട്രസ്റ്റിന്റെ അംഗവുമായിരുന്നു.
ഡയറക്ടറുടെ ശാരീരിക അസ്വസ്ഥതകള്‍ ഉള്ള അമ്മയെ പരിചരിയ്ക്കുന്നതിനായി ഇവരുടെ വീട്ടിലേക്ക് പരാതിക്കാരിയായ കുട്ടിയെ വിളിച്ചുവരുത്തിയിരുന്നു.എന്നാല്‍ വൃദ്ധമാതാവിനെ ശുശ്രൂഷിയ്ക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പം ഡയറക്ടറുടെ ഭര്‍ത്താവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവിടെവെച്ചാണ് ആദ്യ പീഡന ശ്രമം നടന്നത്.
വീട്ടില്‍ ജോലി നോക്കുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിയ്ക്കുകയും അശ്ലീല വീഡിയോകള്‍ കാണിയ്ക്കുകയും ചെയ്തു.സ്വയം ഭോഗം ചെയ്തിട്ടുണ്ടോയെന്ന് പെണ്‍കുട്ടിയോട് ആരാഞ്ഞ ഇയാള്‍ ഇടയ്ക്കിടെ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.പപ്പയെന്നു വിളിച്ചിരുന്ന ആളുടെ പെട്ടെന്നുള്ള പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശരീരഭാഗങ്ങളില്‍ കടിയ്ക്കുകയും ഉന്ന വെക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി ഭര്‍ത്താവിന്റെ അടുത്തേക്ക് ചെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഡയറക്ടര്‍ പ്രചരിപ്പിച്ചത്.മറ്റു ചില പെണ്‍കുട്ടികളെയും സമാന രീതിയില്‍ ജോലിയ്ക്ക് നിയോഗിച്ചിരിയ്ക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി രംഗത്തെത്തിയതെന്നും പെണ്‍കുട്ടി വിശദീകരിയ്ക്കുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ച ശിശുക്ഷേമ സമിതി പരാതിക്കാരിയായ പെണ്‍കുട്ടി അടക്കമുള്ളവരെ സാന്ത്വനത്തില്‍ നിന്ന് മാറ്റി.വിശദമായ മൊഴി എടുത്തശേഷം പോലീസിനു കൈമാറും.