തന്ത വലിയ കുഴപ്പക്കാരൻ, തന്തയേക്കാൾ മോശമാണ് ഷെയ്ൻ’ ഷെയ്‌ന്റെ സ്വഭാവം തുറന്നു പറഞ്ഞ് ശാന്തിവിള ദിനേശ്
കൊച്ചി:യുവ നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, അന്തരിച്ച നടൻ അബിയ്‌ക്കും മകൻ ഷെയ്ൻ നിഗത്തിനുമെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമ നിരീക്ഷകനായ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചത്.
ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെയാണ്
“തന്ത വലിയ കുഴപ്പക്കാരൻ ആയിരുന്നു. അതുകൊണ്ടാണ് ദിലീപ് ഉൾപ്പെടെയുള്ള മിമിക്രി താരങ്ങൾ സിനിമയിൽ വലിയ നിലയിൽ എത്തിയിട്ടും ഇവൻ മാത്രം രക്ഷപ്പെടാതെ പോയത്. അവൻ അമിതാഭ് ബച്ചൻ ആണെന്ന നിലയിലാണ് ഷൂട്ടിങ് ലൊക്കേഷനിൽ നടക്കുന്നത്. അങ്ങനെ നടക്കുമ്പോൾ ആരും ഇവനയുമായി സഹകരിക്കില്ല.
മുസ്ലിം സമുദായത്തിൽ നിന്നും എത്രയോ ആളുകൾ മിമിക്രി രംഗത്തുണ്ടായിരുന്നു. ഒരാളും അഭിയുമായി സഹകരിക്കാത്തത് എന്ത് കൊണ്ടായിരിക്കും? അവന്റെ കയ്യിലിരിപ്പ് മോശമായത് കൊണ്ട് തന്നെ… ഒരുപാട് സൂപ്പർ താരങ്ങളെ വെച്ച് സിനിമയെടുത്ത നിർമ്മാതാവാണ് മഹാ സുബൈർ.
അബിയ്ക്ക് പരസ്യമായി പിന്തുണ നൽകിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അവസാനം അബിയെ ഫോണിൽ വിളിച്ച് കെഞ്ചി പറഞ്ഞിട്ടുണ്ട് സിനിമയുടെ ക്‌ളൈമാക്‌സ് തീർത്തു തരാൻ പറഞ്ഞിട്ട് അദ്ദേഹം. തനിക്ക് പറ്റില്ലെന്നും രാത്രി പന്ത്രണ്ട് മണിക്ക് വെക്ക് എന്നൊക്കെ ആയിരുന്നു അന്ന് അബി അദ്ദേഹത്തോട് പറഞ്ഞത്. ഷെയ്‌ന്റെ യഥാർത്ഥ കഥകൾ അറിഞ്ഞവർ ആരും ഷെയ്‌നിന് ഒരിക്കലും സിനിമ നൽകില്ല.
ഒരു ഹോട്ടലിന്റെ എസി സർക്യൂട്ട് മുഴുവൻ ഷെയ്ൻ വലിച്ച് പൊട്ടിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയിൽ നിന്നും ബഹളം ഉണ്ടാകരുതെന്ന് പറഞ്ഞതിനാണ് ഷെയ്ൻ അങ്ങനെ ചെയ്തത്. അവന്റെ കഥകൾ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഈ ജന്മം അവന് സിനിമ കിട്ടില്ല. തന്തയേക്കാൾ മോശമാണ് അവൻ”- ശാന്തിവിള പറഞ്ഞു.
നേരത്തെ താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘RDX’ സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നു പറഞ്ഞുകൊണ്ട് ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച അയച്ച കത്ത് പുറത്തു വന്നിരുന്നു. ഷൂട്ടിംഗ് പൂർത്തിയായ സിനിമയിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നുമാണ് താരം ആവശ്യപ്പെട്ടത്.
ചിത്രത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം തന്നെയും അമ്മയെയും കാണിക്കണമെന്നും ഷെയ്ൻ ഇ-മെയിലിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഷെയ്‌നും അമ്മയും കാരണം സിനിമയുടെ ഷൂട്ടിംഗ് തടസപ്പെട്ടുവെന്നും സാമ്പത്തിക നഷ്ടം സംഭവിച്ചെന്നും ആരോപിച്ചുകൊണ്ടുള്ള സോഫിയ പോളിന്റെ കത്തും പുറത്ത് പുറത്ത് വന്നിരുന്നു.