മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

മുംബൈ:ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളിൽനിന്ന് താരത്തെ ഒഴിവാക്കിയത്. ഇതോടെ, മലയാളി താരം സഞ്ജു സാംസണ് വീണ്ടും ദേശീയ സീനിയർ ടീമിൽ ഇടംലഭിച്ചു. ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമിൽ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരൻ. ധവാൻ വിശദ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി