27.8 C
Kottayam
Wednesday, October 4, 2023

മൗനം വെടിഞ്ഞ് സഞ്ജു,ക്രൂരമായ ഒഴിവാക്കലിന് പിന്നാലെ പ്രതികരണം

Must read

തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ.  മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം.’’– സഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

ഏഷ്യാ കപ്പിൽ റിസര്‍വ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു. എന്നാൽ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം കെ.എൽ. രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു.

പരുക്കുമാറിയ രാഹുൽ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി. ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പര തുടങ്ങുന്നത്.

ലോകകപ്പിനു തൊട്ടുമുൻപുള്ള പരമ്പരയിലെ രണ്ടു കളികളിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ തിലക് വർമ, ഋതുരാജ് ഗെയ്‍ക്‌വാദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. മൂന്നാം ഏകദിനത്തിൽ രോഹിതും കോലിയും പാണ്ഡ്യയും കളിക്കും. ലോകകപ്പിനുള്ള ടീമുമായാണ് ഓസ്ട്രേലിയ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week