CricketNewsSports

രാഹുല്‍ ആയിരുന്നില്ല സഞ്ജുവാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടിയിരുന്നതെന്ന് പാക് താരം

ദുബായ്: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് ഇരു രാജ്യങ്ങളിലെയും ആരാധകര്‍. കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ഇരു ടീമുഖലും മുഖാമുഖം വരുന്നത് ഇതാദ്യമായാണ്. ഇതിനിടെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

രാഹുല്‍ വലിയൊരു പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതേയുള്ളു. അതിനുശേഷം അദ്ദേഹം സിംബാബ്‌വെ പര്യടനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ഇപ്പോഴിതാ അദ്ദേഹം ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. രാഹുല്‍ എന്തായാലും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഏഷ്യാ കപ്പിനുള്ള ടീമില്‍ രാഹുലിന് പകരം സഞ്ജുവിനെപ്പോലെ പ്രതിഭാധനനായി ഒരു കളിക്കാരനെ ഉള്‍പ്പെടുത്താമായിരുന്നു. മികച്ച ഫോമിലുമാണ് സഞ്ജു.

ടീമില്‍ വന്നും പോയും ഇരുന്ന സഞ്ജുവിന് ഇപ്പോള്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നത് രാഹുല്‍ ദ്രാവിഡ് പരിശീലകനായതുകൊണ്ടാണ്. കാരണം സഞ്ജുവിനെ ദ്രാവിഡിന് അടുത്തറിയാം. പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ദ്രാവിഡിന് അറിയാം-കനേരിയ ക്രിക്കറ്റ് നെക്സ്റ്റ് ഡോട്ട് കോമിനോട് പറഞ്ഞു.

രാഹുലിന് ഫോമിലേക്ക് മടങ്ങാന്‍ ആവശ്യത്തിന് സമയം നല്‍കാമായിരുന്നു. പക്ഷെ എന്തു ചെയ്യാം, രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. അയാളെ ഒഴിവാക്കിയിരുന്നെങ്കില്‍ അത് മാധ്യങ്ങളില്‍ വലിയ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊക്കെ വഴിവച്ചേനെ. പക്ഷെ, ക്രിക്കറ്റിന്‍റെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലിന് പകരം എന്തുകൊണ്ടും സഞ്ജു സാംസണായിരുന്നു അനുയോജ്യനായ താരമെന്നും കനേരിയ വ്യക്തമാക്കി.

സിംബാബ്‌വെ്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച സഞ്ജു സാംസണ്‍ രണ്ട് മത്സരങ്ങളില്‍ 58 റണ്‍സടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ 39 പന്തില്‍ പുറത്താകാതെ 43 റണ്‍സടിച്ച് ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു. മൂന്നാം മത്സരത്തില്‍ 15 റണ്‍സെടുത്ത് സഞ്ജു പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker