‘നിർത്തിക്കോ’; യുവാവിന് കിടിലം മറുപടി കൊടുത്ത് സാനിയ,പ്രതികരണം ഏറ്റെടുത്ത് ആരാധകർ
കൊച്ചി:സോഷ്യൽ മീഡിയയിലൂടെ യുവാവിനോട് റിവ്യൂവും ഡാൻസും ചെയ്യുന്നത് നിർത്താൻ മറുപടിയുമായി നടി സാനിയ ഇയ്യപ്പൻ. ഇതോടെ സോഷ്യൽമീഡിയയിലെ പുതിയ ട്രെൻഡിൽ നടിയും ഭാഗമായിരിക്കുകയാണ്. സിനിമയുടെ റിലീസ് ദിവസം തീയേറ്ററുകളിലെത്തി നൃത്തം ചെയ്ത് പാട്ട് പാടി റിവ്യൂ പറഞ്ഞ് വെെറലായ അലിൻ ജോസ് പെരേര എന്ന യുവാവിന്റെ ഒരു വീഡിയോയ്ക്കാണ് സാനിയ രസികൻ മറുപടി നൽകിയത്. ‘നിർത്തിക്കോ’ എന്നായിരുന്നു സാനിയയുടെ കമന്റ്.
നടി കമന്റ് ചെയ്താൽ സിനിമയുടെ റിവ്യൂ പറയുന്നതും നൃത്തം ചെയ്യുന്നതും നിർത്തുമെന്ന അലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സാനിയ രംഗത്തെത്തിയത്. ഇതിനകം തന്നെ സാനിയയുടെ പ്രതികരണത്തിന് മറുപടിയായി നിരവധി പേരാണെത്തുന്നത്. രണ്ടരലക്ഷത്തേളം ലൈക്കുകൾ നടിയുടെ കമന്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. യുവാവ് വാക്ക് പാലിക്കണമെന്നും സാനിയയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായെന്നും തരത്തിൽ നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബാല്യകാലസഖിയിലൂടെയാണ് സാനിയ വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ച പ്രതികരണങ്ങളാണുണ്ടാക്കിയത്. ലൂസിഫർ,അപ്പോത്തിക്കിരി,പ്രേതം 2, പതിനെട്ടാം പടി തുടങ്ങിയവയാണ് സാനിയയുടെ മറ്റ് ചിത്രങ്ങൾ