EntertainmentKeralaNews

മോളെ അഴിഞ്ഞാടാന്‍ വിടുകയാണോ? അമ്മയോട് ടീച്ചര്‍ ചോദിച്ചത്; ആ സിനിമയിലെ എല്ലാ സീനും വെട്ടിമാറ്റി

കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ മുന്നിലാണ് സാനിയ ഇയ്യപ്പന്റെ സ്ഥാനം. ബാലതാരമായി സിനിമയിലെത്തിയ ശേഷമാണ് സാനിയ നായികയായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ തുടക്കകാലത്ത് താനെടുത്തൊരു തീരുമാനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സാനിയ.

സിനിമ ഇറങ്ങുന്നത് വരെ ഞാനതില്‍ ഉണ്ടെന്ന് പറയില്ല എന്നാണ് സാനിയ പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സാനിയയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Saniya Iyappan

. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് പലര്‍ക്കും അറിയാം. എന്റെ വിക്കിപീഡിയയിലും കാണാം. പക്ഷെ ആ സിനിമയിലെ എന്റെ എല്ലാ സീനും കട്ട് ചെയ്ത് മാറ്റിയിരുന്നു. പാര്‍വതി ചേച്ചിയുടെ ചെറുപ്പകാലമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഞാനന്നത് എഴിലോ എട്ടിലോ പഠിക്കുകയായിരുന്നു. അന്ന് തീരുമാനിച്ചതാണ് സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ സിനിമ ഇറങ്ങുന്നത് വരെ ഞാന്‍ ഈ സിനിമയിലുണ്ടെന്ന് ആരോടും പറയില്ല എന്നത് എന്നും സാനിയ പറയുന്നു.

കോഴിക്കോട് മാളില്‍ വച്ചുണ്ടായ സംഭവത്തില്‍ ആളുകളുടെ പ്രതികരണത്തെക്കുറിച്ചും സാനിയ സംസാരിക്കുന്നുണ്ട്. സാനിയ ഇങ്ങനെ നടക്കുന്നത് കൊണ്ടാണ് കയറി പിടിച്ചത്, ഗ്രേസ് നല്ല വസ്ത്രമിട്ട് നടക്കുന്നതിനാല്‍ മോശമായിപ്പോയി എന്ന് ചിന്തിക്കുന്നത് എന്ത് ചിന്താഗതിയാണ്, എങ്ങനെയാണ് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത്, അതിലെ ലോജിക് എന്താണെന്നും സാനിയ ചോദിക്കുന്നുണ്ട്.

വിദ്യഭ്യാസമാണ് പ്രധാനപ്പെട്ടത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ തന്റെ അനുഭവത്തില്‍ നിന്നും മനസിലാക്കിയത് അങ്ങനെയല്ലെന്നാണ് സാനിയ പറയുന്നത്. എത്ര വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും നമ്മള്‍ വളര്‍ന്നു വന്ന രീതിയും നമ്മള്‍ എങ്ങനെയാണ് കാര്യങ്ങള്‍ മനസിലാക്കുന്നത് എന്നതും നമ്മളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കുമെന്നാണ് സാനിയ പറയുന്നത്. പിന്നാലെ സ്‌കൂളില്‍ നിന്നുമുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

സ്‌കൂളില്‍ പോകുമ്പോള്‍ പാവട ഇടുമ്പോള്‍ ഇതെന്താണ് ഇത്ര ഇറക്കമേയുള്ളൂവെന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ അധ്യാപകര്‍ അഴിഞ്ഞാടാന്‍ വിടുകയാണോ കുട്ടിയേ? ഡാന്‍സിനും മറ്റും വിട്ടോ സ്‌കൂളില്‍ വിടണ്ട എന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ സ്‌കൂളില്‍ നിന്നും എന്താണ് നമുക്ക് കിട്ടുന്നതെന്നാണ് സാനിയ ചോദിക്കുന്നത്. വ്യക്തിത്വം എന്നത് സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ്. അതാരും പഠിപ്പിച്ച് തരേണ്ടതല്ല എന്നാണ് സാനിയയുടെ അഭിപ്രായം.

അതേസമയം കോഴിക്കോട് വച്ചുണ്ടായ സംഭവത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഇപ്പോഴാണെങ്കിലും താന്‍ അങ്ങനെ തന്നെയാകും പ്രതികരിക്കുക എന്നാണ് സാനിയ പറയുന്നത്. അതേസമയം, വീഡിയോയുടെ കമന്റില്‍ പകുതി പേരും പറയുന്നത് താന്‍ അടിച്ചത് തെറ്റായ ആളെയാണ് എന്നാണ് സാനിയ ചൂണ്ടിക്കാണുന്നത്. അവരോായി നിങ്ങള്‍ അവിടെ ഉണ്ടായിരുന്നുവോ? നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാണ് സാനിയ്ക്ക് ചോദിക്കാനുള്ളത്.

Saniya Iyappan

ആള് മാറിയിരുന്നുവെങ്കില്‍ താന്‍ അടിച്ചാല്‍ എന്തിനാണ് അടിച്ചതെന്നായിരിക്കും അയാള്‍ പ്രതികരിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇവന്‍ ചിരിക്കുകയായിരുന്നു എന്നാണ് സാനിയ പറയുന്നത്. താന്‍ കണ്ടുവെന്ന് മനസിലായപ്പോഴാണ് അയാള്‍ പിന്നോട്ട് മാറിയതും അപ്പോഴാണ് താന്‍ അടിച്ചതെന്നും സാനിയ വ്യക്തമാക്കുന്നുണ്ട്. അന്നത്തെ സംഭവത്തോട് മറ്റുള്ളവരുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും സാനിയ പറയുന്നുണ്ട്.

സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്ന് വരെ ആളുകള്‍ പറഞ്ഞതായി സാനിയ തുറന്ന് പറയുന്നുണ്ട്. ഇവരോടൊക്കെ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ചെറിയ ഡ്രസ് ഇട്ട തനിക്ക് മാത്രമല്ല, മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തില്‍ ഡ്രസ് ഇട്ട് വന്ന ഗ്രേസിനേയും വെറുതെ വിട്ടില്ല. അപ്പോള്‍ ഇത് എങ്ങനെ തന്റെ തെറ്റാകം എന്നാണ് അത്തരക്കാരോട് സാനിയ ചോദിക്കുന്നത്. അതേസമയം, ആ സമയത്തിന് ശേഷം പിന്നീട് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് പോകുമ്പോള്‍ ഭയമുണ്ടെന്നാണ് സാനിയ പറയുന്നത്. അത് മാറാന്‍ സമയമെടുക്കുമെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker