കുറച്ചെങ്കിലും നാണം ഉണ്ടോ…, സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ, പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’; ബിക്കിനിയിലെത്തിയ സാനിയയെ വിമര്‍ശിച്ച് കമന്റ്, മറുപടിയുമായി താരം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ ഗ്ലാമറസ് വീഡിയോ താരം പങ്കുവച്ചിരുന്നു.
ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് സാനിയ റീല്‍സ് പങ്കുവച്ചത്. ബിക്കിനിയായിരുന്നു വേഷം. ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്തത്.
വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനുപിന്നാലെ താരത്തെ വിമര്‍ശിച്ചുള്ള കമന്റുകളും എത്തി. ഇപ്പോഴിതാ വിമര്‍ശിച്ചയാള്‍ക്ക് താരം മറുപടിയാണ് വൈറലാകുന്നത്.
‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’, എന്നായിരുന്നു കമന്റ്. ഇതിനാണ് സാനിയ മറുപടി നല്‍കിയിരിക്കുന്നത്. ‘അയ്യോ നാണം എന്താ ചേട്ടാ’ എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്.