22.9 C
Kottayam
Friday, December 6, 2024

പ്രഥമ സനില്‍ ഫിലിപ്പ് പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്

Must read

കോട്ടയം: പ്രഥമ സനില്‍ ഫിലിപ്പ് മാധ്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മനോരമ ന്യൂസ് ടി.വിയിലെ വൈശാഖ് കൊമ്മാട്ടിലാണ് പുരസ്‌കാര ജേതാവ്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന്‍ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹനായി. കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടങ്ങുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിന്‍ കൊലക്കേസ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇന്ത്യയിലെ തന്നെ പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മടിയില്ലാത്ത ഹീനമനസുകള്‍ക്ക് ഉടമകള്‍കൂടിയാണ് നമ്മളെന്ന് വ്യക്തമാക്കിയ വാര്‍ത്താ പരമ്പരക്കാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം. 25000 രൂപയും മൊമന്റോയുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക. പതിനായിരം രൂപയും മൊമന്റോയുമാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചയാള്‍ക്ക് സമ്മാനിക്കുന്നത്. എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകന്‍ സി.എല്‍ തോമസ്, ചലചിത്ര പ്രവര്‍ത്തക ബീനാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 29ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week