EntertainmentNews
സാന്ദ്ര തോമസ് അപകട നില തരണം ചെയ്തു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ച് സഹോദരി
കൊച്ചി: ഡെങ്കിപ്പനിയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കപെട്ട നടി സാന്ദ്ര തോമസ് അപകട നില തരണം ചെയ്തതായി സഹോദരി സ്നേഹ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി സാന്ദ്ര തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
‘അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി’ ഫേസ്ബുക്ക് പേജില്‍ സ്‌നേഹ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News