ഭീകരം തന്നെ! സംയുക്താ വര്‍മയുടെ യോഗ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് സംയുക്ത വര്‍മ. നടന്‍ ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയകളില്‍ താരം ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോള്‍ നടിയുടെ യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുകയാണ്. നേരത്തെയും നടി യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നേരത്തെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറഞ്ഞിരുന്നു. ഒരൊറ്റ ഫോട്ടോ പോലും താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും സംയുക്ത പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം പങ്കുവെച്ച ചിത്രങ്ങള്‍ തന്നെയാണ്.
https://www.instagram.com/p/B9dQUE7J1Vd/?utm_source=ig_web_copy_link