ബ്രേക്കപ്പിന്റെ സങ്കടം നല്ലതുപോലെ അറിഞ്ഞിട്ടുണ്ട്; മനസ് തുറന്ന് സംയുക്ത മോനോന്‍
ടൊവിനോ ചിത്രം തീവണ്ടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടിയ നടിയാണ് സംയുക്ത മേനോന്‍. ലില്ലി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് സംയുക്ത മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ താരമാകാന്‍ സംയുക്തയ്ക്ക് സാധിച്ചു. തുടര്‍ന്ന് നിരവധി വേഷങ്ങളാണ് സംയുക്തയെ തേടി എത്തിയത്. മുമ്പ് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് സംയുക്ത മേനോന്‍.
”ഞാന്‍ പ്രണയിച്ചിട്ടുണ്ട്. നമ്മള്‍ പറയുന്നതു പോലെ പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീ ലഹരികളേക്കാള്‍ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോള്‍ ഒരു സപ്പോര്‍ട്ടായി ഒരു പാര്‍ട്ടണര്‍ ഉണ്ടാവുന്നത് ആവശ്യമാണ്. നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്.
വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല. രണ്ടും ഒന്നായിരിക്കും. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാന്‍ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല. അവിടെയാണ് നമുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്‌സും എല്ലാം വരിക.” – സംയുക്ത പറഞ്ഞു.