25.1 C
Kottayam
Thursday, November 14, 2024
test1
test1

Samsung Galaxy A54 5G 3C: ക്യാമറയിലെ ഏറ്റവും മികച്ച ഫീച്ചറായ ‘no shake cam’ പരീക്ഷിക്കാനൊരുങ്ങി നാല് ക്രിയേറ്റർമാർ!

Must read

മുംബൈ:ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷങ്ങൾ ഓർമ്മയ്ക്കായി പകർത്താൻ ഇഷ്ടപ്പെടുന്ന ആളുകളാണ് പുതുതലമുറ. ക്യാമറകളെ ഇഷ്ടപ്പെടുന്ന ഈ തലമുറയിലെ ആളുകൾ എല്ലായിപ്പോഴും പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്താനോ ഇൻസ്റ്റാഗ്രാമിലേക്കായി യാത്രകളോ സാഹസിക പ്രവർത്തനങ്ങളോ അടങ്ങുന്ന വ്ളോഗുകൾ ചെയ്യാനോ പാർട്ടികളുടെയും മറ്റും റീൽസ് ചെയ്യോനോ വേണ്ടി മികച്ച ക്യാമറകൾ തന്നെ പുതുതലമുറ ഉപയോഗിക്കുന്നുണ്ട്.

പാർട്ടികൾക്കിടയിലും മറ്റും എടുത്ത വീഡിയോകളോ ഫോട്ടോകളോ പിറ്റേന്ന് നോക്കുമ്പോൾ ക്ലാരിറ്റിയില്ലാത്തതായിരിക്കും. ഇത് സങ്കടം തോന്നുന്ന കാര്യമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തുകയാണ് Samsung. മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റ് തങ്ങളുടെ Samsung Galaxy A53 5G എന്ന ഡിവൈസിലാണ് No Shake Cam ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നാല് ജനപ്രിയ കണ്ടന്റ് ക്രിയേറ്റർമാർ ഈ ക്യാമറ ഫീച്ചർ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാഘവ് ജുയൽ, പ്രിയങ്ക കൊച്ചാർ, കുശ കപില, നഭ നടേഷ് എന്നിവയാണ് ഈ ഫീച്ചർ പരീക്ഷിക്കാൻ പോകുന്നത്.Samsung Galaxy A53 5G സ്മാർട്ട്ഫോണിലെ No Shake Cam ഫീച്ചർ വിപണിയിലെ ഏറ്റവും മികച്ചതാണ് എന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങൾ കൂടി നമുക്ക് നോക്കാം.

samsung A53 inbody (1)

നിങ്ങളൊരു ഇടനാഴിയിലൂടെ നടക്കുകയാണെങ്കിലോ സുഹൃത്തിന്റെ ബാച്ചിലർ പാർട്ടിയിൽ ഡാൻസ് കളിക്കുകയാണെങ്കിലോ ഒരു പോലെ ഷെയ്ക്ക്-ഫ്രീ വീഡിയോകളും ഫോട്ടോകളും എടുക്കാൻ Samsung-ന്റെ പുതിയ ക്യാമറ ഫീച്ചർ സഹായിക്കുന്നു. ഈ ഉത്സവ കാലത്ത് നിങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷങ്ങളിലായിരിക്കും, നിരവധി ഫോട്ടോകളും ഈ അവസരത്തിൽ എടുക്കും. ഓരോ നിമിഷവും മനോഹരമായി തന്നെ പകർത്തേണ്ടതുണ്ട്. ഇതിനായി Samsug-ന്റെ ‘No Shake Cam’ നിങ്ങളെ സഹായിക്കും. ഈ ക്യാമറ ഫീച്ചർ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും സ്റ്റെബിലൈസ് ചെയ്യാൻ സഹായിക്കുന്നു, നിങ്ങൾ യാത്രയിലായിരിക്കുമ്പോഴോ വെളിച്ചം കുറഞ്ഞ അവസ്ഥയിൽ ആയിരിക്കുമ്പോഴോ പോലും ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടപ്പെടുന്നില്ല.

Samsung-ന്റെ ആകർഷകമായ ക്യാമറയ്ക്ക് പിന്നിൽ എന്താണ് ഉള്ളത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് Optical Image Stabilization. ആവേശത്തിലോ ആൾക്കൂട്ടത്തിലോ കൈ ചലിക്കുമ്പോൾ നല്ല ഫോട്ടോകൾ പകർത്താൻ കഴിയണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് ഈ സാങ്കേതികവിദ്യ നൽകുന്നത്. ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ കൈ അനങ്ങിയാലും OIS മെക്കാനിസത്തിലെ സെൻസറുകൾ പെട്ടെന്ന് ഇത് മനസ്സിലാക്കുകയും ലെൻസിനെ അതിനനുസരിച്ച് ചലിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് നിങ്ങൾക്ക് ഷേക്ക് ആവാത്ത മികച്ച ഫോട്ടോകൾ ഈ ക്യാമറ ഫീച്ചറിലൂടെ ലഭിക്കുന്നത്.

1000x1000 (3)

യാത്രയ്ക്കിടയിൽ ഫോട്ടോകൾ പകർത്താനുള്ള താല്പര്യവും ഓരോ ഫോട്ടോകളും മനോഹരമാക്കാനുള്ള ശ്രമവുമുള്ള പുതിയ തലമുറയ്ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണ് Samsung നൽകുന്നത്. സാംസങ്ങിന്റെ ‘No Shake Cam’ ഓരോ നിമിഷങ്ങളും പൂർണതയോടെ പകർത്താൻ സഹായിക്കുന്നു.



Samsung-ന്റെ പുതിയ ക്യാമറ ഫീച്ചറിനെ കുറിച്ച് കേട്ട് വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ?, ‘No Shake Cam’ ഫീച്ചർ പരീക്ഷിക്കുന്നതിനായി Samsung ഏറ്റവും മികച്ച ക്രിയേറ്റർമാർക്ക് Galaxy A53 5G ഫോൺ അയച്ചു കൊടുത്തു. ഇതിലൂടെ നിങ്ങൾക്ക് ക്യാമറ ഫീച്ചറിന്റെ ഗുണം പൂർണമായും അറിയാം.

7dd613a3-8e8d-4578-8c5d-4eff13b55452

ഏറ്റവും പ്രായം കുറഞ്ഞതും കഴിവുള്ളതുമായ താരങ്ങളിൽ ഒരാളായ രാഘവ് ജുയൽ ആണ് ‘No Shake Cam’ ആദ്യം പരീക്ഷിക്കാൻ പോകുന്നത്. അദ്ദേഹം Galaxy A53 5Gയുടെ #NoShakeCam പരീക്ഷിച്ച് രസകരമായ വീഡിയോകളും ഫോട്ടോകളും പുറത്ത് വിടും. ഈ വീഡിയോകൾ കണ്ട് അതിശയിക്കാൻ തയ്യാറായിക്കൊള്ളു.

LRM_EXPORT_516045793226840_20190613_085341897

‘No Shake Cam’ പരീക്ഷിക്കുന്നവരിൽ ബൈക്ക് യാത്രിക പ്രിയങ്ക കൊച്ചാറുമുണ്ട്. Galaxy A53 5G സ്മാർട്ട്ഫോണുമായി നിരത്തിലിറങ്ങാൻ അവൾ തയ്യാറെടുക്കുകയാണ്. ‘നോ ഷേക്ക് ക്യാം’ നൽകുന്ന ഗംഭീരമായ ഫോട്ടോകളും വീഡിയോകൾക്കും ഒപ്പം Galaxy A53 5G-യിലെ മറ്റ് ഫീച്ചറുകളെക്കുറിച്ചും അവർ വിശദീകരിക്കും.

2fb9f90b-55ce-4af5-bfd2-8665278a4693

പ്രിയങ്കയ്ക്ക് ശേഷം Samsung-ന്റെ പുതിയ ക്യാമറ ഫീച്ചർ പരീക്ഷിക്കുന്നത് പുതു തലമുറയുടെ പ്രിയപ്പെട്ട ക്രിയേറ്ററായ കുശ കപിലയാണ്. എല്ലാ ദിവസവും അവരുടെ മികച്ച നിമിഷങ്ങൾ ക്ലിക്ക് ചെയ്യാൻ അവർ Galaxy A53 5G #AmpYourAwesome എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്ക് വൈകാതെ അറിയാം.

4303bff1-b170-4540-a2a5-981a8f3b626a

നാലാമതായി ‘No Shake Cam’ പരീക്ഷിക്കുന്നത് പുതു തലമുറ ക്രിയേറ്റർമാരിൽ പ്രധാനിയായ നഭ നടേശാണ്. കാൻഡിഡ് ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഇവർ എങ്ങനെയായിരിക്കും Samsung-ന്റെ പുതിയ ക്യാമറ ഫീച്ചർ ഉപയോഗിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ്.

ക്യാമറയുടെ റിസൾട്ട് എങ്ങനെയായിരിക്കും എന്ന കാര്യം ഇതുവരെ വ്യക്തമല്ല, പക്ഷേ ഇത് വളരെ രസകരമായി മാറുമെന്നാണ് തോന്നുന്നത്. #AmpYourAwesomeന്റെ ഭാഗമായി കണ്ടന്റ് ക്രിയേറ്റർ രാഘവ് വൈകാതെ ‘നോ ഷേക്ക് ക്യാം’ പരീക്ഷിക്കും! അദ്ദേഹം തനിക്ക് ക്യാമറയിൽ അനുഭവപ്പെട്ട കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തും. Samsung Galaxy A53 5Gയുടെ ‘നോ ഷേക്ക് ക്യാം’ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ മനോഹരമാക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Accident🎙 നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

കോട്ടയം: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50),...

വയനാട് ദുരന്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല- കേന്ദ്ര സര്‍ക്കാര്‍

വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മാനദണ്ഡങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് കേന്ദത്തിന്റെ...

രാഷ്ട്രീയക്കാർക്ക് നൽകിയത് 1368 കോടിരൂപ; സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളിലും ഇഡി റെയ്ഡ്

മുംബൈ: ലോട്ടറി രാജാവ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ വസതികളിലും കേന്ദ്രങ്ങളും പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാന്റിയാഗോ മാർട്ടിന്റെ മരുമകനും വിസികെ നേതാവുമായ അർജുൻ ആധവിന്റെ വീട്ടിലും...

പച്ചത്തെറി പറയാൻ പറഞ്ഞു, എനിക്ക് കഴിഞ്ഞില്ല, ഒടുവിൽ തർക്കം; സിനിമാ അനുഭവം പങ്കുവച്ച് സലിം കുമാർ

കൊച്ചി: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് സംവിധായകൻ പറയിച്ചുവെന്നും നടൻ പറഞ്ഞു....

സ്വർണത്തിന്റെ വില ; ഇന്ന് ഒറ്റയ്ടിക്ക് താഴ്ന്നു; ഇന്ന് കുറഞ്ഞത് 880 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റ വില 55,480 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. പവന് 1080...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.