റെഡ് കാര്‍പ്പറ്റില്‍ സ്പെഗറ്റി സ്ട്രാപ്പ് ഗൗണ്‍ ധരിച്ച് അതീവ സുന്ദരിയായി സാമന്ത; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ചെന്നൈ: തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിന്റെ റെഡ് കാര്‍പ്പറ്റില്‍, പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗണ്‍ ധരിച്ചു നില്‍ക്കുന്ന സാമന്തയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് സാമന്ത. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ഇത് കൂടാതെ ഒരു അന്താരാഷ്ട്ര പ്രൊജക്ടിലും സാമന്ത അഭിനയിക്കാനൊരുങ്ങുകയാണ്.
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുകയാണ് നടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി തുടര്‍ച്ചയായ വിജയമാണ് താരത്തിനുള്ളത്.ഇപ്പോഴിതാ താരത്തിന്റെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നു കോടിയില്‍ നിന്ന് അഞ്ചു കോടിയിലേയ്ക്ക് ആണ് താരത്തിന്റെ പ്രതിഫലം എത്തിയിരിക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്തു വന്നത്.
വമ്ബന്‍ വിജയങ്ങളോടെ താരം തന്റെ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്ന് കോടിയില്‍ നിന്ന് അഞ്ച് കോടിയായാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്. ഇതോടെ തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് സാമന്ത.
നിര്‍മാണ കമ്ബനിയുടേയും സിനിമയുടെ ബജറ്റിന്റേയും മറ്റു ഘടകങ്ങളേയും കണക്കിലെടുത്താണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ; ദി റൈസിലെ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാനായി അഞ്ച് കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.