കൗൺസിലിംഗ് ഫലം കണ്ടില്ല,താരദമ്പതികൾ വിവാഹമോചനത്തിലേക്ക്, സാമന്തയ്ക്ക് ലഭിയ്ക്കുക കോടികൾ
ഹൈദരാബാദ്:തെന്നിന്ത്യന്‍ സിനിമ ലോകവും ആരാധകരും ഏറെ ഞെട്ടലോടെയാണ് താരങ്ങളായ സമാന്തയുടേയും നാഗ ചൈതന്യയുടേയും വേര്‍പിരിയല്‍ വാര്‍ത്ത ശ്രവിച്ചത് സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് അക്കിനേനി എന്ന പേര് നടി മാറ്റിയതോടെയാണ് വേര്‍പിരിയല്‍ വാര്‍ത്ത പുറം ലോകത്ത് എത്തുന്നത്.
എന്നാല്‍ സാമന്തയോ നാഗ ചൈതന്യയോ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. താരങ്ങളുടെ മൗനത്തെ ആസ്പദമാക്കി പല കഥകളും സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും വ്യക്യതമായ ഉത്തരം താരങ്ങള്‍ നല്‍കിയിട്ടില്ല. ഡിവോഴ്സിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഇവര്‍.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവര്‍. ഇരുവരും വേര്‍പിരിയരുതെന്നാണ് ആരാധകരുടെ ആഗ്രഹം. ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. കൂടാതെ വിവാഹമോചനം ഒഴിവാക്കാനായി താരകുടുംബവും മുന്‍കൈ എടുക്കുന്നുണ്ട്. എന്നാല്‍ ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വിവാഹമോചനത്തിനായി താരങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
സാമന്ത-നാഗചൈതന്യ വിഷയത്തില്‍ പിതാവും നടനുമായ നാഗാര്‍ജുന ഇടെപട്ടിട്ടുണ്ടെന്നും ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ നടന്‍ മുന്‍ മുന്‍കൈ എടുക്കുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ തന്നാല്‍ കഴിയുന്ന വിധം നടന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് . ഈ വിഷയത്തെ തുടര്‍ന്ന് പൊതുവേദിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടന്‍. ബിഗ് ബോസ് തെലുങ്ക് സീസണിന്റെ പ്രസ്മീറ്റില്‍ നടന്‍ പങ്കെടുത്തിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നടന്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നായിരുന്നു അന്ന് ബിഗ് ബോസ് ടീം അറിയിച്ചത്.
ഇപ്പോഴിത പുറത്ത് വരുന്നത് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ്. കൗണ്‍സിലിംഗ് ഫലം കണ്ടില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. കൂടാതെ വേര്‍പിരിയണമെന്നുള്ള നിലപാടില്‍ ഇപ്പോഴും താരങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുണ്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോര്‍മാലിറ്റികള്‍ രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് വിവരം.
വിവാഹമോചന കഥകള്‍ ചര്‍ച്ചയാകുമ്ബോള്‍ നാഗ ചൈതന്യയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ് .സായിപല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നാഗചൈതന്യ ട്വീറ്റര്‍ പേജില്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.
നടന്റെ ട്വീറ്റ് സാമന്ത റീ ട്വീറ്റ് ചെയ്തിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. സായ് പല്ലവിയെ മാത്രം ടാ ഗ് ചെയ്തു കെണ്ടാണ് റീട്വീറ്റ് ചെയ്തത് എന്നാല്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സാമന്തയ്ക്ക് മറുപടിയുമായി നാഗചൈതന്യ രംഗത്ത് എത്തിയിരുന്നു. നന്ദി സാം എന്നാണ് നടന്‍ കുറിച്ചത്. ഇതോടെ ആരാധകര്‍ ആശങ്കയിലാവുകയായിരുന്നു. താരങ്ങള്‍ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു, നിരവധി താരങ്ങള്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു. 2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷവും സാമന്ത സിനിമയില്‍ സജീവമായിരുന്നു. വിവാഹ ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.